
യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം മുതൽ തമ്മിൽത്തല്ലായിരിക്കുമെന്ന് എഎ റഹീം എംപി. തമ്മിലടിയുടെ ഏറ്റവും വലിയ ഭവിഷ്യത്ത് അനുഭവിക്കുന്നത് തലസ്ഥാന ജില്ലയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് തിരുവനന്തപുരം ജില്ലയിൽ 14 ൽ 14 സീറ്റും വിജയിക്കാൻ കഴിയും. ഈ ജില്ലയിൽ എല്ലാ ബൂത്തുകളിലും ഇതുപോലെ പ്രവർത്തനം നടത്താൻ യുഡിഎഫിനോ ബിജെപിക്കോ സാധിക്കില്ല.
തലസ്ഥാന നഗരമാണ്, വികസനമാണ് ഇവിടെ ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. വലിയ വികസനം കഴിഞ്ഞ കാലയളവിൽ ഉണ്ടായി. യുഡിഎഫ് അധികാരത്തിൽ വന്നാൽ തലസ്ഥാനത്തെ വികസനം നിലച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വീകാര്യരായ ജനസമ്മതനായ സ്ഥാനാർത്ഥികളാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വേണ്ടിയാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബിജെപിയെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ പ്രവർത്തനം.
സെക്കുലർ വോട്ടുകൾ ഇടതുപക്ഷത്തിന് കുറയണം എന്ന് ബിജെപി തീരുമാനിച്ചുവെന്നും അതിൻ്റെ കരാർ കോൺഗ്രസിനെ ഏൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ പൂട്ടിയ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടപ്പൂട്ടിട്ട് പൂട്ടുമെന്നും എ എ റഹീം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

