‘ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ ദയാവധം വിധിച്ചിരിക്കുകയാണ്, ആസൂത്രിതമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമം’: എഎ റഹീം എംപി

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ ദയാവധം വിധിച്ചിരിക്കുകയാണെന്നും വളരെ ആസൂത്രിതമായി സ്ഥാപനത്തെ കേന്ദ്രം ഇല്ലായ്മ ചെയ്യുകയാണെന്നും എഎ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു. റേഡിയോളജി വിഭാഗത്തിലെ പ്രതിസന്ധിയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചയെന്നും ഇത് ഗൗരവകരമായ പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ‘അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ വനം മേധാവിക്ക് അധികാരം നല്‍കിയിട്ടുണ്ട്’; തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര വനംമന്ത്രി

പ്രതിസന്ധിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ല. മാത്രമല്ല ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ശ്രീചിത്ര അധികൃതര്‍ തയ്യാറാകുന്നില്ല. ഇത് കൃത്യമായ കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിലെ ഭാഗമാണെന്നും എംപി പറഞ്ഞു. ഡിവൈഎഫ്‌ഐ ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കാണാനുള്ള അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘കപ്പലിനകത്തെ ചരക്കിന് തീപിടിച്ചതാകാന്‍ സാധ്യത, കണ്ടെയ്‌നറുകളില്‍ എന്താണെന്ന് കസ്റ്റമ്‌സ് പരിശോധിക്കുന്നു’ : ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News