‘പാചകവാതക പ്രതിസന്ധിയിൽ കേന്ദ്രം മൗനം പാലിക്കുന്നു’; എ എ റഹീം എം പി

പാചകവാതക പ്രതിസന്ധിയിൽ കേന്ദ്രം മൗനം പാലിക്കുന്നുവെന്ന് എ എ റഹീം എം പി. നിരവധിപേർ ആശങ്ക പങ്കുവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം തയ്യാറാകേണ്ടതാണ്. പല ഹോട്ടൽ ഉടമകളുടെയും ജീവിതം ദുസ്സഹമായിട്ടുണ്ട്. ലോൺ എടുത്ത ആളുകൾക്ക് അത് ഒടുക്കാൻ സമയം നൽകാൻ കേന്ദ്രം തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.

പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയെ എങ്ങനെയാണ് നാം അതിജീവിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ബിജെപിക്കാർ എവിടെയാണെന്നും പ്രതിസന്ധിയിലായ കച്ചവടക്കാരോട് ബിജെപിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിക്ക് പോറ്റിയുമായി അടുത്ത ബന്ധമുള്ളതിന് തെളിവ്, കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

അതേസമയം, പാചകവാതകം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പൂർണമായും പുറകോട്ടുപോയെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിലെ എണ്ണ ഖനന കേന്ദ്രങ്ങളെല്ലാം അവരുടെ അധീനതയിൽ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങ‍ള്‍ നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News