വിമാന നിരക്കിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണം: എ എ റഹിം എം പി

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര – അന്താരാഷ്ട്ര വിമാന നിരക്കിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് എ എ റഹീം എം പി. രാജ്യസഭയിൽ സ്പെഷ്യൽ മെൻഷനിലൂടെയാണ് റഹിം എം പി ആവശ്യപ്പെട്ടത്.

ഇന്ത്യയിൽ നിന്നും തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്ത് പോയ പ്രവാസികൾക്ക് അവധി ലഭിച്ചാലും സ്വദേശത്തേക്ക് വരാൻ പറ്റാത്ത അവസ്ഥയാണ് വിമാനനിരക്കിലെ വർധനവിലൂടെ ഉണ്ടായിട്ടുള്ളത് എന്നും . ആഭ്യന്തരമായി യാത്ര ചെയ്യുന്നവരുടെ കാര്യവും കഷ്ടത്തിലാണ് എന്നും റഹിം എം പി പറഞ്ഞു.

ALSO READ: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വിമാന കമ്പനികൾക്ക് നിരക്ക് നിർണയിക്കാനുള്ള പൂർണാധികാരം നൽകിയതാണ് ക്രമാതീതമായ വർദ്ധവിനുള്ള പ്രധാന കാരണം. വിമാന നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകമായ ഇന്ധനങ്ങൾക്കടക്കം അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറഞ്ഞാലും കമ്പനികൾ അവരുടെ ഇച്‌ഛാനുസരണം വില നിർണയിക്കുകയാണ് എന്നും റഹിം എം പി ചൂണ്ടിക്കാട്ടി.

വ്യോമയാന കാര്യങ്ങൾ സംബന്ധിച്ച പാർലമെൻ്റിൻ്റെ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ 353 – മത്തെ റിപ്പോർട്ടിൽ നിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാവണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.കേന്ദ്ര സർക്കാരിൻ്റെ ഈ നയം പ്രവാസികളെയും, വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരെയും വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും വിമാന നിരക്ക് നിർണയം സർക്കാരിൻ്റെ പരിധിയിലാക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നും വിമാന യാത്ര സാധാരണക്കാർക്ക് കൂടി പ്രാപ്യമാകുന്ന തരത്തിൽ കുറഞ്ഞ ചെലവിലാകണമെന്നും അതിനായി സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു.

ALSO READ: ചൂലുമായെത്തിയ മഹിള മോർച്ച പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും വിരട്ടിയോടിച്ചു; ബീച്ചിൽ സദാചാര ഗുണ്ടായിസവുമായി ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News