
ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെതിരായ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച കേരള ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതല്ലെന്ന് എ എ റഹിം എം പി. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഗവര്‍ണര്‍മാര്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. അതിന് തടയിടുകയാണ് സുപ്രീം കോടതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടി പറഞ്ഞാല്‍ വലിയ വാര്‍ത്തയാകും.
Read Also: സുപ്രീം കോടതി വിധി പ്രതീക്ഷയുണ്ടാക്കുന്നത്: സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി
വാര്‍ത്തക്ക് വേണ്ടി വര്‍ത്തമാനം പറയുന്നത് സി പി ഐ എം രീതിയല്ല. രാഷ്ട്രീയമായ ശരികേടാകും അത്. രാഷ്ട്രീയ ശരികേട് സി പി ഐ എം കാണിക്കാറില്ലെന്നും എ എ റഹിം എം പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here