
വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി പ്രധാനമന്ത്രിക്ക് കത്തെഴുതി. യമനിൽ ജൂലൈ 16 ന് വധശിക്ഷ ഉറപ്പാക്കിയെന്ന വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് നിമിഷപ്രിയയുടെ മോചനം ഉറപ്പാക്കാൻ കത്തെഴുതിയത്.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ നിമിഷ പ്രിയ ജയിലിലാണ്. ഈ മാസം 16ന് നടപ്പാക്കാനാണ് ഉത്തരവ്. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ.
English Summary – AA Rahim MP writes to Prime Minister seeking urgent intervention for the release of Nimisha Priya, who is facing death penalty and is in a Yemeni prison

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

