ജൂണ്‍ 14 വരെ ആധാര്‍ സൗജന്യമായി പുതുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം. 10 വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ക്കാണ് പുതുക്കാന്‍ അവസരം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാകു.

തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ്ലോഡ് ചെയ്യാം. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.

രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കാതിരുന്നവര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം ഉപയോഗപ്പെടും. സേവനത്തിനായി മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു.

നവജാത ശിശുക്കള്‍ക്കുള്‍പ്പെടെ ആധാറിനും ഇപ്പോള്‍ എന്റോള്‍ ചെയ്യാം. അതിനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളിലൊരാളുടെ ആധാറും ഹാജരാക്കിയാല്‍ മതി. അതേസമയം കുട്ടികളുടെ ആധാര്‍ ബയോമെട്രിക്‌സ് എന്നിവ അഞ്ച്, 15 വയസ്സുകളില്‍ നിര്‍ബന്ധമായും പുതുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News