ജനനത്തീയതി തെളിയിക്കാന്‍ ഇനി ആധാര്‍ പറ്റില്ല; പുതിയ തീരുമാനവുമായി ഇപിഎഫ്ഒ

ജനനത്തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ). ജനനത്തീയതിയുടെ തെളിവായി ഇനി മുതല്‍ ആധാര്‍ കാര്‍ഡ് സ്വീകരിക്കില്ല. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

ALSO READ:തീവ്രമായ തലവേദനയാണോ പ്രശ്‌നം? ഇതാ മല്ലിയില കൊണ്ടൊരു എളുപ്പവിദ്യ, ഞൊടിയിടയില്‍ ഫലം ഉറപ്പ്

ആധാര്‍ പ്രാഥമികമായി ഒരു ഐഡന്റിറ്റി വെരിഫിക്കേഷന് മാത്രമുപയോഗിക്കാനുള്ളതാണെന്നും ജനനത്തീയതി ഉറപ്പിക്കാനുള്ള തെളിവല്ലെന്നും ഇപിഎഫ്ഒ സര്‍ക്കുലറിലൂടെ അറിയിച്ചു.

ALSO READ:പാനിപൂരി സൗജന്യമായി നല്‍കിയില്ല; ഗുണ്ടാസംഘം വഴിയോര കച്ചവടക്കാരനെ മര്‍ദിച്ചു കൊന്നു

ജനനത്തീയതിയുടെ തെളിവിനായി ഇപിഎഫ്ഒ പരിഗണിക്കുന്ന രേഖകള്‍

-ഏതെങ്കിലും അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന മാര്‍ക്ക്ഷീറ്റ്
-സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് (എസ്എല്‍സി)/സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി)/എസ്.എസ്.സി
-സര്‍വീസ് രേഖകളെ അടിസ്ഥാനമാക്കിയുള്ള സര്‍ട്ടിഫിക്കറ്റ്
-പാന്‍ കാര്‍ഡ്
-കേന്ദ്ര/സംസ്ഥാന പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍
-സര്‍ക്കാര്‍ നല്‍കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്
-പാസ്‌പോര്‍ട്ട്
-സര്‍ക്കാര്‍ പെന്‍ഷന്‍
-സിവില്‍ സര്‍ജന്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys