
അങ്ങനെ 2025 ജൂണ്‍ അവസാനത്തിലേക്കടുക്കുകയാണ്. പുതിയ മാസമെത്താന്‍ ഒരാഴ്ച തികച്ചില്ല.. ജൂലായ് മാസം എത്തുമ്പോള്‍ ആദ്യം അറിയേണ്ടത് ഇനിയും പാന്‍ കാര്‍ഡ് എടുക്കാത്തവര്‍, അതിനായി അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നതാണ്. അതായത് പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. മുമ്പ് ഇത്തരമൊരു നിബന്ധനയില്ലായിരുന്നു. എന്നാല്‍ ഇനി മുതല്‍ ആധാര്‍ മസ്റ്റാണ്.
ALSO READ: ഇനി രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് : നാഷണല്‍ നെറ്റുവര്‍ക്ക് ലൈസന്‍സ് കരസ്ഥമാക്കി കെഫോണ്‍
ഈ ജൂണ്‍ മാസം വരെ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമോ ജനനസര്‍ട്ടിഫിക്കറ്റോ മതിയായിരുന്നു പാന്‍ കാര്‍ഡ് ഇഷ്യു ചെയ്യാന്‍. പുത്തന്‍ പരിഷ്‌കാരത്തിന് പിന്നില്‍ ടാക്‌സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍വത്കരണത്തിനൊപ്പം നികുതി വെട്ടിപ്പ് തടയുക എന്നൊരു കാര്യം കൂടി ഇതിലുള്‍പ്പെടും. നിലവിലെ പാന്‍കാര്‍ഡ് ഉടമകള്‍ക്ക് ഈ ഡിസംബര്‍ 31വരെ ആധാര്‍ ലിങ്ക് ചെയ്യാം. ഇല്ലെങ്കില്‍ പാന്‍ കാര്‍ഡുകള്‍ അസാധുവാകും. മാത്രമല്ല ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഒരാള്‍ക്ക് ഉണ്ടാകാനും പാടില്ല. പതിനായിരം രൂപ വരെ പിഴ കിട്ടാവുന്ന കുറ്റമാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here