ആധാർ കാർഡ് സൗജന്യമായി പുതുക്കാം; സമയപരിധി നീട്ടി

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി 2024 ജൂൺ 14 വരെ നീട്ടി. മാർച്ച് 14 വരെയായിരുന്ന സമയപരിധിയാണ് ഇപ്പോൾ നീട്ടിയത്. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവർക്കും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ളവർക്കും സൗജന്യമായി ചെയ്യാവുന്നതാണ്.

ALSO READ: തൃപ്പൂണിത്തുറയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ വഴി പുതുക്കുന്നതിനായി https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക.’ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാന്‍ കഴിയും.വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യാം.

ALSO READ: ‘ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല, ആ ഉത്തരവാദിത്തം ഞാൻ മാറ്റി വെച്ചു, ബുദ്ധിമുട്ടാണ്’; മനസ് തുറന്ന് വിജയ് യേശുദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here