യാത്രിയോം കാ ധ്യാൻ കീജിയെ: തത്കാൽ ടിക്കറ്റിന് ഇന്ന് മുതൽ ആധാർ നിർബന്ധം

train-indian-railway

ആധാര്‍ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമെ ഇന്ന് മുതൽ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ആൺ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക.

റെയില്‍വേയുടെ പിആര്‍എസ് കൗണ്ടറുകള്‍ വഴിയും അംഗീകൃത ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 15 മുതല്‍ ഒടിപി വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരിക്കും. അംഗീകൃത ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദവുമുണ്ടാകില്ല.

Also read – പാസ്‌പോര്‍ട്ടും ഇ-പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം എന്ത് ? എങ്ങനെ എളുപ്പത്തില്‍ സ്വന്തമാക്കാം ?

2025 ജൂലൈ 15 മുതൽ, കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത റെയിൽവേ ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന എല്ലാ തത്കാൽ ടിക്കറ്റുകൾക്കും ഒടിപി വെരിഫിക്കേഷൻ നിർബബന്ധമാക്കി. ദീർഘദൂര ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ് യാത്രക്കാർക്കുള്ള ട്രെയിൻ നിരക്ക് ഇന്ന് മുതൽ വർധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News