ആധാർ സുരക്ഷിതമാക്കാം; ഉപയോഗിക്കാം ആധാർ ലോക്കിംഗ്

ഉപഭോക്താവിനെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാം അടങ്ങിയിരിക്കുന്ന തിരിച്ചറിയൽ രേഖയാണ് ആധാർ. ആധാറിൽ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ ഉൾപ്പടെ സ്വകാര്യ വിവരങ്ങൾ ഉണ്ട്. അതിനാൽ ആധാർ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ആധാർ ലോക്കിംഗ് ഉപയോഗിക്കാം.

ALSO READ: വെല്ലുവിളികളെ അതിജീവിച്ച് നേട്ടം കരസ്ഥമാക്കി; നന്ദനയ്ക്ക് അനുമോദനവുമായി കേരള പൊലീസ്

വ്യക്തികൾക്ക് അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സംവിധാനമാണ് ആധാർ ലോക്കിംഗ്. UIDAI ഔദ്യോഗിക വെബ്സൈറ്റ് (www.myaadhaar.uidai.gov.in) അല്ലെങ്കിൽ mAadhaar ആപ്പ് വഴി യുഐഡി (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ) ലോക്ക് ചെയ്യാം. ‘മൈ ആധാർ’ എന്ന ഓപ്‌ഷന് താഴെയുള്ള ആധാർ ലോക്ക് & അൺലോക്ക് സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക. ഇതിൽ എങ്ങനെ ആധാർ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങൾ ഉണ്ട്.

യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക. ഒട്ടിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒടിപി ലഭിച്ചു കഴിഞ്ഞാൽ സബ്‌മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിനു ശേഷം, ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.

ALSO READ: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. പ്രഭാ അത്രേ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys