
ആദിത്യ താക്കറെക്കെതിരെ ആരോപണവുമായി വീണ്ടും ദിഷ സാലിയന്റെ കുടുംബം. ആരോപണത്തിൽ തെളിവുകൾ ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും നിയമപരമായി നേരിടുമെന്നും ആദിത്യ താക്കറെ. അഞ്ചു വർഷത്തിന് ശേഷം ദിഷയുടെ മരണം വീണ്ടും ഒരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ് .
ബോളിവുഡ് താരം സുശാന്ത് രജ്പുത്തിന്‍റെ മുൻ മാനേജർ ദിശയുടെ മരണത്തിൽ ശിവസേന യുബിടി നേതാവും മുൻമന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഉദ്ധവ് താക്കറെ.
തെളിവുകൾ സഹിതം മുന്നോട്ട് വരണമെന്നും താക്കറെ ആവശ്യപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും നിയമപരമായി നേരിടുമെന്നും ആദിത്യ താക്കറെ. ശിവസേനാ യുബിടി നേതാവും മുൻമന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ദിശ സാലിയന്‍റെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവസേന നേതാക്കളുടെ പ്രതികരണം
ബോളിവുഡ് താരം സുശാന്ത് രജ്പുത്തിന്‍റെ മുൻ മാനേജർ ദിഷയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്നാവശ്യവുമായാണ് ദിശയുടെ പിതാവ് ഹർജി നൽകിയിരിക്കുന്നത്. ഇതൊരു കൊലപാതകമായിരുന്നുവെന്ന് ആരോപിച്ചാണ് ദിഷയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടെന്നാണ് ദിഷ സാലിയന്റെ പിതാവ് ആരോപിക്കുന്നത് .
അഞ്ചു വർഷം മുൻപ് 2020 ജൂൺ 8 നാണ് , മലാഡിലെ ഒരു താമസ സമുച്ചയത്തിന്റെ 14-ാം നിലയിൽ നിന്ന് വീണു ദിഷ സാലിയൻ മരിച്ചത്. 2023 ൽ, മുംബൈ പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം ഇതൊരു അപകട മരണമാണെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
സംഭവത്തിൽ മകൻ ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ നിഷേധിച്ചു. കേസുമായി തന്റെ കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്നും ആരോപിക്കുന്നവർ തെളിവുകൾ സഹിതം മുന്നോട്ട് വരണമെന്നും താക്കറെ പറഞ്ഞു
തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ആദിത്യ താക്കറെയുടെ വിശദീകരണം. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടുമെന്നും ആദിത്യ പറഞ്ഞു. ദിഷയുടെ മരണം വീണ്ടും ഒരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here