‘നാട്ടിലെത്തിയ എന്നെ മകൻ പോലും തിരിച്ചറിഞ്ഞില്ല, രൂപം അത്തരത്തിൽ മാറിയിരുന്നു,പക്ഷെ സങ്കടം തോന്നിയത് മറ്റൊരു കാര്യത്തിലാണ്’

ആടുജീവിതം എന്ന നോവലിലൂടെയാണ് നജീബ് എന്ന മനുഷ്യന്റെ ജീവിതം ലോകം അറിയുന്നത്. മരുഭൂമിയിൽ അകപ്പെട്ടതും, തിരിച്ചുവരാൻ കഴിയാത്ത തരത്തിൽ ഭക്ഷണമോ, ജലമോ ഇല്ലാതെ നരക ജീവിതം അനുഭവിക്കേണ്ടി വന്നതും ബെന്യാമിൻ എന്ന എഴുത്തുകാരന്റെ തൂലികയിൽ നിന്നാണ് മനുഷ്യർ വായിച്ചറിയുന്നത്. ഇപ്പോഴിതാ മരുഭൂമിയിൽ നിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നജീബ്.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നജീബ് പറഞ്ഞത്

ALSO READ: ‘പ്രതീക്ഷയുടെ പ്രത്യാശയുടെ പുതിയ പച്ചപ്പുകൾ കാണിച്ചു തരുന്ന ആടുജീവിതം, വർഷങ്ങൾക്കു മുമ്പ് വായിക്കുമ്പോൾ ദൈവത്തോട് നന്ദി പറഞ്ഞു’

മരുഭൂമിയിലെ ജീവിതവും അത് കഴിഞ്ഞുള്ള ഹോസ്പിറ്റല്‍ വാസവും കാരണം കറുത്ത് ക്ഷീണിച്ചാണ് ഞാന്‍ നാട്ടിലെത്തിയത്. ആര്‍ക്കും എന്നെ പെട്ടെന്ന് മനസിലായില്ല. ഭാര്യക്ക് ആണ്‍കുഞ്ഞ് ജനിച്ചെന്നും അവന് നബീല്‍ എന്ന് പേരിട്ടെന്നും ഫോണിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

വീട്ടിലെത്തിയപ്പോള്‍ എന്റെ വാപ്പയുടെ അടുത്ത് മകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനോട് എന്റെ വാപ്പ പറഞ്ഞത് ‘എടാ ഇതാണ് നിന്റെ വാപ്പ’ എന്നാണ്. അത് കേട്ട് എന്നെ നോക്കിയിട്ട് ‘ഇതെന്റെ വാപ്പയൊന്നും അല്ല’ എന്ന് പറഞ്ഞ് അവന്‍ പോയി. എന്നെ അവന്‍ തിരിച്ചറിയാത്തതിനെക്കാള്‍ വിഷമമായത് അവനെ ആദ്യമായി കാണുമ്പോള്‍ കൊടുക്കാന്‍ വേണ്ടി ഒരു മിഠായി പോലും എന്റെ കൈയില്‍ ഇല്ലല്ലോ എന്നായിരുന്നു.

ALSO READ: ആടുജീവിതം വ്യാജ പതിപ്പ് ; സംവിധായകന്‍ ബ്ലെസി പരാതി നല്‍കി

നാട്ടിലെത്തിയ ശേഷം എന്റെ ആരോഗ്യമൊക്കെ ശരിയാവാന്‍ കുറേ സമയമെടുത്തു. ആ സമയത്തൊക്കെ വാപ്പക്ക് എന്നോട് ഭയങ്കര സ്‌നേഹമായിരുന്നു. ബെന്യാമിന്‍ സാര്‍ എന്റെ കഥ നോവലാക്കിയ ശേഷം ഒരുപാട് രാജ്യങ്ങളില്‍ എനിക്ക് പോവാന്‍ പറ്റി. ഇനിയെനിക്ക് അധികം യാത്രയൊന്നും ചെയ്യാതെ ഭാര്യയോടും കുടുംബത്തോടും കൂടെ സന്തോഷമായി ജീവിക്കണമെന്ന് മാത്രമേയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here