ഈസ്റ്റർ കൂടി പിന്നിട്ടപ്പോൾ ആടുജീവിതം വേറെ ലെവലിൽ; വാരാന്ത്യ കളക്ഷൻ

ഏറെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. തിയേറ്ററുകൾ എത്തിയപ്പോഴും ആ ആവേശത്തിന് ഒരു കുറവു പോലും വന്നിട്ടില്ല എന്നതിന് തെളിവാണ് റിലീസ് ചെയ്ത ദിവസം നേടിയ 16.7 കോടിയുടെ കളക്ഷൻ. രണ്ടാം ദിവസം പിന്നിടുമ്പോൾ ചിത്രം 50 കോടി ക്ലബിലേക്ക് കയറി.

ALSO READ: ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉള്‍പ്പെടെ വലിയ രണ്ട് സിനിമകളാണ് ആ സൂപ്പര്‍സ്റ്റാറിനൊപ്പം എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത്: പൃഥ്വിരാജ്

ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിലേക്ക് എത്തുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ആടുജീവിതം. ഈസ്റ്റർ ദിനം കൂടിയായ ഞായറാഴ്ച പിന്നിട്ടപ്പോൾ ആദ്യ നാല് ദിവസത്തിൽ 65 കോടിയാണ് നേടിയിരിക്കുന്നത് ചിത്രം.

മലയാള സിനിമയിൽ ഏറ്റവും വലിയ വാരാന്ത്യ കളക്ഷൻ ലഭിച്ച ചിത്രം എന്ന പേരും ആടുജീവിതത്തിന് ആണ്.82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥിരാജിന്റ അഭിനയത്തിനു ലഭിക്കുന്ന പ്രശംസ ഏറെയാണ്.

ALSO READ: കുമാർ സാഹ്‌നി ജീവിതത്തിന്റെ അവസാനകാലം ചെലവഴിക്കാൻ ആഗ്രഹിച്ചത്‌ കേരളത്തിൽ; അനുസ്‌മരണപരിപാടി സംഘടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel