പൊന്നോമനയെ ഒന്ന് വാരിപ്പുണരാൻ… പാൽപുഞ്ചിരിയോടെ ‘ഹൃദയം’ യാത്രയായി

alin sherin

കേരളത്തിലെ മുഴുവൻ ജനങ്ങളേയും കഴിഞ്ഞ ദിസവങ്ങളിൽ ഏറെ ദുഖത്തിലാഴ്ത്തിയതാണ് ആലിൻ ഷെറിൻ എന്ന പൊന്നോമനയുടെ മരണ വാർത്ത. അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകിയാണ് പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ യാത്രയായത്.

ആലിന് നാട് ഔ​ദ്യോ​ഗിക ബഹുമതികളോടെ യാത്രാ മൊഴി നൽകി. നിരവധി പേരാണ് ആലിനെ അവസാന നോക്ക് കാണാൻ വീട്ടിലും പള്ളിയിലുമായി എത്തിയത്. ഒരു നോക്ക് കാണാൻ വളരെ ദൂരത്ത് നിന്നുവരെ ജനങ്ങളൊഴുകിയെത്തി. ആലിൻ്റെ വൃക്ക സ്വീകരിച്ച് പിഞ്ചോമനയുടെ മുത്തച്ഛനും ആലിനെ അവസാനമായി
ഒരു നോക്ക് കാണാനെത്തിയിരുന്നു.

Also read: ആലിൻ്റെ വേർപാട് കുടംബത്തിൻ്റെ തീരുമാനം മനുഷ്യത്വത്തിൻ്റേയും മാനവികതയുടേയും സന്ദേശം നൽകുന്നു മന്ത്രി സജി ചെറിയാൻ

മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, റോഷി അ​ഗസ്റ്റിൻ, വീണാ ജോർജ് തുടങ്ങി നിരവധി പേരും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സെൻ്റ് തോമസ് ചർച്ചിലാണ് കുട്ടിയുടെ സംസ്കാരം നടത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് കൂടിയാണ് പത്ത് മാസം പ്രായം മാത്രമുള്ള ആലിൻ ഷെറിൻ എബ്രഹാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News