ദില്ലിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിക്ക് ആശങ്ക; എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

ദില്ലിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിക്ക് ആശങ്ക. എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കും എന്ന് അഭ്യൂഹം. ദില്ലിയിൽ 15 എംഎൽഎമാർ പാർട്ടി വിടുമെന്ന് സൂചന. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള അയോഗ്യതാ ഭീഷണി ഒഴിവാക്കാനാണ് ഈ സംഘടിത നീക്കമെന്നാണ് സൂചന. നിലവിൽ 22 എംഎൽഎമാരാണ് ആം ആദ്മി പാർട്ടിക്ക് ദില്ലിയിലുള്ളത്.

പഞ്ചാബിൽ എംപിമാരെ അനുനയിപ്പിക്കാനുള്ള ശ്രമം ആം ആദ്മി പാർട്ടിയുട ഭാ​ഗത്ത് നിന്ന് നടക്കുന്നുണ്ട്. എംപിമാരുമായി ഉന്നത നേതാക്കൾ സംസാരിക്കുമെന്നാണ് സൂചന. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. ഇന്നലെ ബിജെപിയിൽ ചേർന്ന 3 പേരെ അയോഗ്യരാക്കാൻ ഉടൻ കത്ത് നൽകും. എംപിമാരായ ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരുമായി സംസാരിക്കും.

ALSO READ; നോയിഡ സമരം; തൊഴിലാളികളെ വേട്ടയാടി സമരത്തെ ഇല്ലാതാക്കാൻ ശ്രമം, പൊലീസിന്റേത് ജനാധിപതിവിരുദ്ധ സമീപനം; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News