
തെന്നിന്ത്യൻ സിനിമയിലെ സ്റ്റാർ ഡയറക്ടർ ലോകേഷ് കനകരാജും ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർഖാനും ഒന്നിക്കുന്നു; അതും ഒരു സൂപ്പർഹീറോ മൂവി. ഇതൊക്കെ വെറും ഗോസിപ്പാണെന്ന് പറഞ്ഞ തള്ളാൻ വരട്ടെ, ആരാധകരെ ആവേശത്തിലാക്കി ആമിർഖാൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ആമിറിന്റെ ഏറ്റവും പുതിയ റിലീസായ സീതാരേ സമീൻ പറിന്‍റെ പ്രമോഷൻ സമയത്ത്, ലോകേഷ് കനകരാജുമായി ഒരു സിനിമ ചെയ്യുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായി ആമിർ പറഞ്ഞിരുന്നു.
ഇപ്പോൾ ഒരു ബോളിവുഡ് എന്‍റർടെയ്ൻമെന്‍റ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വിവരം സ്ഥിരീകരിക്കുകയും സിനിമ സൂപ്പർ ഹീറോ മൂവിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തത്. “അതെ, ഇതൊരു സൂപ്പർഹീറോ ചിത്രമാണ്. ലോകേഷ് കനഗരാജ് മികച്ച ഒരു സംവിധായകനായതിനാൽ ഞാൻ ഈ ചിത്രത്തിനായി വളരെ ആവേശത്തിലാണ്.” – ആമിർ പറയുന്നു.
ALSO READ; ‘ചുരുളി’ വിവാദം: ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
എന്നാൽ തന്‍റെ സ്വപ്ന ചിത്രം ഉടനെയൊന്നും തിയറ്ററുകളിൽ എത്തില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ തന്‍റെ സ്വപ്ന ചിത്രം ഉടനെയൊന്നും തിയറ്ററുകളിൽ എത്തില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. ‘രാജ്കുമാർ ഹിരാനി ചിത്രം പൂർത്തിയാക്കി കഴിഞ്ഞാൽ, അടുത്ത വർഷം രണ്ടാം പകുതിയിൽ ചിത്രം ആരംഭിക്കും. 2026 സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഞാൻ കരുതുന്നത്’ – അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെക്കാലമായി ഒരു ആക്ഷൻ സിനിമ ചെയ്തിട്ടില്ലാത്തതിനാൽ ചിത്രത്തിനായി വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും ആമിർഖാൻ പറയുന്നു. ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രം പറയുന്ന രാജ്കുമാർ ഹിരാനിയുടെ ഒരു സോഷ്യൽ ഡ്രാമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് ലോകേഷ് സിനിമ തുടങ്ങുക. അതേസമയം സീതാരേ സമീൻ പർ തിയറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഉടൻ നൂറു കോടി ക്ലബിൽ കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here