
ചിത്രങ്ങൾക്ക് വലിയ വരവൊന്നും ലഭിച്ചില്ലെങ്കിലും ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ ജനപ്രീതിയെ അത് തെല്ലും ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ സംബന്ധിച്ച വിവരങ്ങളൊക്കെ നേടുന്ന വാര്‍ത്താപ്രാധാന്യത്തിന്‍റെ കാരണവും അത് തന്നെയാണ്. ഇപ്പോഴിതാ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ആമിര്‍ ഖാനെ നായകനാക്കി സൂപ്പര്‍ഹീറോ ചിത്രം ഒരുക്കുക. താരം തന്നെയാണ് ‘സീതാരേ സമീൻ പർ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. പികെ സിനിമയുടെ രണ്ടാം ഭാഗമാണ് ഇരുവരും ചേർന്ന് ഒരുക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്.
‘പികെ 2 ഒരു കിംവദന്തിയാണ്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ദാദാസാഹേബ് ഫാൽക്കെ എന്ന ചിത്രം തീർച്ചയായും നിർമ്മിക്കപ്പെടും. രാജുവും ഞാനും അതിന്‍റെ പണികളിലാണ്. ലോകേഷും ഞാനും ഒരു സിനിമയിൽ
ഒന്നിക്കുന്നുണ്ട്. ഇത് ഒരു സൂപ്പർഹീറോ ചിത്രമാണ്. വലിയ ആക്ഷൻ ചിത്രമാണ്, 2026 ന്റെ രണ്ടാം പകുതിയിൽ ചിത്രീകരണം ആരംഭിക്കും. ഇതിൽ കൂടുതൽ എനിക്ക് പറയാൻ കഴിയില്ല,’ ആമിർ ഖാൻ പറഞ്ഞു.
ലോകേഷ് – രജനികാന്ത് ചിത്രം കൂലിയിലും ആമിർ ഖാൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ചില സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ആമിർ ഖാന്റെ പിറന്നാൾ ദിനത്തിൻ ലോകേഷ് പങ്കുവെച്ച ചിത്രവും കൂലിയിൽ അദ്ദേഹം ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്ക് കരുത്തേകിയിരുന്നു. ഇപ്പോൾ ലോകേഷിനൊപ്പം സിനിമ ചെയ്യുന്നു എന്ന ആമിർ ഖാന്‍റെ തുറന്ന് പറച്ചിലിലൂടെ കൂലിയിക്ക് വേണ്ടിയല്ല പുതിയ സിനിമയ്ക്ക് വേണ്ടിയാകാം ഇരുവരും അന്ന് കൂടിക്കാഴ്ച്ച നടത്തിയത് എന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here