
ഒടുവിൽ ബോളിവുഡ് താരം ആമിര്‍ ഖാന്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം. താരം തന്നെയാണ് തന്റെ പ്രണയവാർത്തകളിൽ പ്രതികരിച്ചത്. ബെംഗളൂര്‍ സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിംഗിലാണ് എന്നാണ് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. തന്റെ പ്രൊഡക്ഷൻ ഹൗസായ ആമിർ ഖാൻ പ്രൊഡക്ഷൻസിലെ ജീവനക്കാരിയായ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാണെന്ന് താരം തന്നെ സ്ഥിരീകരിച്ചു. മുംബൈയിൽ തന്റെ 60-ാം ജന്മദിനാഘോഷ വേളയിൽ മാധ്യമങ്ങളോടാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ഒരു വർഷമായി താൻ ഗൗരി സ്പ്രാറ്റുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നും എന്നാൽ 25 വർഷത്തിലേറെയായി അവരെ അറിയാമെന്നും സൂപ്പർസ്റ്റാർ പറഞ്ഞു.
എന്നാൽ ഗൗരിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. സൂപ്പർസ്റ്റാർ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവ പോസ്റ്റ് ചെയ്യരുതെന്നും താരം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ബോളിവുഡുമായി ഗൗരിക്ക് യാതൊരു ബന്ധവുമില്ല.
ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ സ്പ്രാറ്റിനൊപ്പം താൻ ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന താരം, തന്റെ കുടുംബാംഗങ്ങളെപ്പോലും ഗൗരി കണ്ടിട്ടുണ്ടെന്നും പറഞ്ഞു. ‘ലഗാൻ’, ‘ദംഗൽ’ എന്നിവയുൾപ്പെടെ ഗൗരി സ്പ്രാറ്റ് തന്റെ ചുരുക്കം ചില സിനിമകൾ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പരാമർശിച്ചു.
ബുധനാഴ്ച ഖാൻ തന്റെ സുഹൃത്തുക്കളും നടന്മാരുമായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെ പിറന്നാൾ അത്താഴത്തിന് തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഗൗരി സ്പ്രാറ്റ് മറ്റ് രണ്ട് ഖാൻമാരെയും അതേ പാർട്ടിയിൽ വെച്ചാണ് കണ്ടുമുട്ടിയതെന്ന് താരം വെളിപ്പെടുത്തി. ഗൗരി പകുതി തമിഴനും പകുതി ഐറിഷുമാണ്, ഗൗരിയുടെ മുത്തച്ഛൻ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു എന്നും താരം പറഞ്ഞു.
റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986 ല്‍ വിവാഹിതരായ ഇവര്‍ 2002 ല്‍ വേര്‍പിരിഞ്ഞു. 2001 ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീര്‍ പരിചയപ്പെടുന്നത്. 2005 ല്‍ ഇവര്‍ വിവാഹിതരായി. 2021ല്‍ ആമിര്‍ ആമീറും കിരണും വേര്‍പിരിഞ്ഞു.
ആര്‍.എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീന്‍ പര്‍ ആണ് ആമീര്‍ ഖാന്റെ പുതിയ സിനിമ. 2007-ല്‍ പുറത്തിറങ്ങിയ താരേ സമീന്‍ പര്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തുടര്‍ച്ചയാണ് സിത്താരെ സമീന്‍ പര്‍. അതേ സമയം ചാമ്പ്യന്‍സ് എന്ന സ്പാനിഷ് സിനിമയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനിലീയ ദേശ്മുഖ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here