
ആമിർ ഖാന്റെ പുതിയ ചിത്രമായ ‘സീതാരേ സമീൻ പർ’ റിലീസിനായി ഒരുങ്ങുകയാണ്. ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റിറ്റിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് അസാധാരണ വഴിത്തിരിവിൽ. ജൂൺ 20 ന് തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രം ഒടിടിയിയിൽ റിലീസ് ചെയ്യില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിന്റെ 120 കോടി രൂപയുടെ ഓഫർ നിരസിച്ചതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം.
Also read – എന്തുകൊണ്ട് ഈ വീഡിയോ ഇത്ര വൈറലായി? ഉത്തരം സ്വയം കണ്ടെത്തി ഗ്രാൻഡ് മാസ്റ്റർ
‘സിതാരേ സമീൻ പർ’ എന്ന സിനിമയുടെ സ്ട്രീമിങ് അവകാശം ഏതെങ്കിലും പ്രധാന ഒടിടി പ്ലാറ്റഫോമിന് കൈമാറാതെ ചിത്രം പേ-പെർ-വ്യൂ അടിസ്ഥാനത്തിൽ യൂട്യൂബിൽ റിലീസ് ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ റിലീസ് വിൻഡോയിലും സിനിമയുടെ വിലയിലും അദ്ദേഹത്തിന് പൂർണ്ണ നിയന്ത്രണമുണ്ടാകും. ഇതിലൂടെ ഒരു ബദൽ ഡിജിറ്റൽ സ്‌ട്രാറ്റജിയാണ് അദ്ദേഹം പരീക്ഷിക്കുന്നത്.
“എനിക്ക് തിയേറ്ററുകളിൽ വിശ്വാസമുണ്ട്. എന്റെ പ്രേക്ഷകരിൽ എനിക്ക് വിശ്വാസമുണ്ട്. ഒരു നല്ല സിനിമ ചെയ്താൽ, ആളുകൾ അത് വലിയ സ്‌ക്രീനിൽ കാണാൻ എത്തും,” ന്യൂസ് 18 നു നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here