സിത്താരെ സമീൻ പർ: റെക്കോർഡുകൾ തൂക്കുമോ ആമിര്‍ ഖാന്റെ ഫീൽ​ഗുഡ് പടം: റിലീസ് തീയതി പുറത്ത്

Sitare zameen par

താരേ സമീൻ പർ എന്ന ഹിറ്റ് ചിത്രത്തിന്റെ സ്വീക്കലായ സിതാരേ സമീന്‍ പറിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബോളിവുഡിലെ ആദ്യത്തെ 300,500,700,1000 കോടി ചിത്രങ്ങള്‍ പിറന്ന അമീർ ഖാനിൽ നിന്ന് ഒരു പുതിയ ഫീൽ ​ഗുഡ് ചിത്രം എത്തുമ്പോൾ അത് ബോക്സോഫീസ് റെക്കോർഡുകൾ തകർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അമീറിന്റെ അവസാനം പുറത്തറിങ്ങിയ ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ താരം രണ്ടുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Also Read: അച്ഛൻ ഡയലോ​ഗ് തെറ്റിച്ചു; സിനിമയിൽ ബന്ധുക്കൾക്ക് അവസരം കൊടുക്കാന്‍ പാടില്ലെന്ന് ക്യാമറാമാനോട് പറഞ്ഞു: കാര്‍ത്തിക് സുബ്ബരാജ്

ഇപ്പോൾ പുതിയ ചിത്രമായ സിതാരേ സമീന്‍ പര്‍ന്റെ റിലീസ് ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കാണ് സിത്താരം സമീൻ പർ. ചിത്രം ജൂൺ 20നാണ് തിയേറ്ററിലെത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ഫീൽ ​ഗുഡ് ചിത്രവുമായു മുമ്പ് ആമിർ ഖാൻ എത്തിയപ്പോൾ ബോക്സോഫീസിൽ വൻ വിജയം സ്വന്തമാക്കിയിരുന്നു. ഈ ചരിത്രം സിത്താരെ സമീൻ പറിലൂടെ ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News