ആം ആദ്മി എംപിമാരുടെ ബിജെപി ലയനം; രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ച് സഞ്ജയ്‌ സിങ് എംപി

ആം ആദ്മി പാർട്ടി എംപിമാരുടെ ബിജെപി ലയനത്തിൽ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ച് സഞ്ജയ്‌ സിങ് എംപി. രാജ്യസഭാ രേഖകളിൽ ആം ആദ്മി പാർട്ടി അംഗങ്ങളെ മാറ്റിയതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. നടപടിയെക്കുറിച്ച് അന്വേഷണവും വ്യക്തതയും വേണമെന്ന് കത്തിൽ പറയുന്നു. മാറ്റം വരുത്താൻ കാരണമായ ഉത്തരവുകളുടെ പകർപ്പുകൾ നൽകണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

രാജി വച്ച എംപിമാരുടെ ലയനം രാജ്യസഭ അം​ഗീകരിച്ചതോടെ പ്രതിസന്ധിയിലായിരിക്കയാണ് ആംആദ്മി പാർട്ടി. ആം ആദ്മി സമർപ്പിച്ച അയോ​ഗ്യത നിവേദനം രാജ്യസഭ ചെയർമാൻ ഇതുവരെയും അം​ഗീകരിച്ചിട്ടില്ല. ഇതോടെ നിയമനടപടി കടുപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. എംപിമാരുടെ കൂറുമാറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി സുപ്രീം കോടതിയെ സമീപിച്ചേക്കും.

ALSO READ; ആവേശമായി ബം​ഗാൾ… മീനാക്ഷി മുഖർജി മുതൽ ആഫ്രിം ബീഗം ശിൽപ്പി വരെ; സിപിഐഎമ്മിന് കരുത്തായി യുവ തലമുറ

വിഷയത്തിൽ ദേശീയ നേതൃത്വം ഇതിനോടകം നിയമോപദേശം തേടിയിട്ടുണ്ട്. ആറ് എംപിമാരുടെ കൂറുമാറ്റത്തിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. എംപിമാരുടെ വസതികളിലേക്ക് ഇന്ന് ആംആദ്മി മാർച്ച് സംഘടിപ്പിക്കും. അതേ സമയം കൂടുതൽ പ്രവർത്തകരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങൾ ശക്തമാക്കുകയാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News