പാർലമെന്റിൽ തക്കാളി മാല അണിഞ്ഞെത്തി എഎപി എംപിയുടെ പ്രതിഷേധം

കഴുത്തിൽ തക്കാളി മാല അണിഞ്ഞ് പാർലമെന്റിലെത്തി ആം ആദ്മി പാർട്ടി എംപി സുശീൽ ഗുപ്ത. വിലക്കയറ്റത്തിൽ പൊതുജനം വലയുകയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ ഉണർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു എഎപി എംപിയുടെ പ്രതിഷേധം. തക്കാളിയും ഇഞ്ചിയും കൊണ്ടുണ്ടാക്കിയ മാല ധരിച്ചാണ് ഗുപ്ത പ്രതിഷേധിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ കേന്ദ്രം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തക്കാളി മാല ധരിച്ച സുശീൽ ഗുപ്തയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

also read; ഒരു ബൈക്കിൽ 7 പേരുടെ യാത്ര; അതിസാഹസിക വീഡിയോ പുറത്ത്

‘വിലക്കയറ്റത്തിന്റെ തീയിൽ രാജ്യം മുഴുവൻ എരിയുകയാണ്. ഇത് തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇന്ധനവില 100 രൂപ കടന്നു. വിലക്കയറ്റത്തെക്കുറിച്ചോ മണിപ്പൂരിനെക്കുറിച്ചോ സർക്കാർ സംസാരിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ന് തക്കാളിമാലയും അണിഞ്ഞ് സഭയിൽ വന്നത്’ – എഎപി എംപി കൂട്ടിച്ചേർത്തു.

also read; “തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുന്നു”; എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News