ദില്ലി മദ്യനയ അഴിമതിക്കേസ്; ആം ആദ്മി എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തു

ദില്ലി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് ഇഡിയുടെ അറസ്റ്റ്. രാവിലെ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

ALSO READ: ‘വിവാദഫൈനൽ’ ഓർമകളുടെ കനലടങ്ങാതെ കിവീസ് ഇറങ്ങുന്നു; ഇത്തവണ പകരം വീട്ടുമോ?

ഇന്ന് കാലത്താണ് സഞ്ജയ് സിങ്ങിന്റെ വീട്ടിൽ ഇ ഡി പരിരോധനയ്‌ക്കെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍പക്ഷത്തെ ഇ ഡിയെ ഉപയോഗിച്ച് പിടിച്ചുകെട്ടാനുള്ള കേന്ദ്ര നീക്കം ചടുലമാകുന്നതിനിടെയാണ് സഞ്ജയ് സിങ്ങിന്റെ വീട്ടിലെ പരിശോധന. മുൻപ് ആപ്പ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെയും ഇ ഡി അറസ്റ്റ് ചെയ്ത ജയിലിലടച്ചിരുന്നു.

ALSO READ: എഫ്ഐആര്‍ പകര്‍പ്പിനായി കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്ഥ

ക‍ഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ‘ന്യൂസ് ക്ലിക്ക്’ ഓൺലൈൻ മാധ്യമസ്ഥാപനത്തിന്‍റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ALSO READ: സിക്കിം മിന്നല്‍ പ്രളയം: മരണം അഞ്ചായി, കാണാതായത് 23 സൈനികരെ

ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News