‘നിശബ്ദമാക്കപ്പെട്ടു, പക്ഷേ തോൽപ്പിച്ചിട്ടില്ല’; ആം ആദ്മി പാർട്ടിൽ ആഭ്യന്തര കലഹം, നടപടിയിൽ മറുപടിയുമായി രാഘവ് ചദ്ദ

RAGHAV CHANDA POST

ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് മുതിർന്ന നേതാവ് രാഘവ് ചദ്ദയെ നീക്കി. പാർലമെന്റിൽ പാർട്ടിയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നതിൽ നിന്ന് തന്നെ വിലക്കിയിരിക്കുകയാണെന്ന് ചദ്ദ വെളിപ്പെടുത്തി. ഇതിനു പിന്നാലെ “നിശബ്ദമാക്കപ്പെട്ടു, പക്ഷേ തോൽപ്പിച്ചിട്ടില്ല” (Silenced, Not Defeated) എന്ന തലക്കെട്ടോടെ അദ്ദേഹം ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടു.

തന്നെ പാർലമെന്റിൽ സംസാരിക്കുന്നതിൽ നിന്ന് തടയാൻ പാർട്ടി സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടതായി ചദ്ദ ആരോപിച്ചു. തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. തന്റെ സന്ദേശത്തോടൊപ്പം രാജ്യസഭയിൽ താൻ നടത്തിയ ഇടപെടലുകളുടെ ദൃശ്യങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘അന്ന് മര്യാദയ്ക്ക് റോഡുകൾ പോലും ഇല്ലാതിരുന്ന സ്ഥാനത്ത് ഇന്ന് നാഷണൽ ഹൈവേ പൂർത്തിയായി വരികയാണ്’; കേരളത്തിന്റെ ഇരുണ്ട കാലത്തെ കുറിച്ച് മുഖ്യമന്ത്രി

രാഘവ് ചദ്ദയ്ക്ക് പകരം പഞ്ചാബിൽ നിന്നുള്ള മറ്റൊരു എംപിയായ അശോക് മിത്തലിനെ പുതിയ ഉപനേതാവായി നിയമിച്ചു. സഞ്ജയ് സിംഗ് രാജ്യസഭയിലെ പാർട്ടി നേതാവായി തുടരും. പാർലമെന്റിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ഒരു കുറ്റമാണോ എന്ന് അദ്ദേഹം വീഡിയോയിലൂടെ ചോദിച്ചു. വിമാനത്താവളങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ ഉയർന്ന വില, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങൾ താൻ സഭയിൽ ഉന്നയിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ചദ്ദയെ മാറ്റിയതിനെക്കുറിച്ച് എഎപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും ക്ലീൻ ചിറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ട പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ചദ്ദയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് പാർട്ടി തലപ്പത്ത് ചില അസ്വാരസ്യങ്ങൾക്ക് കാരണമായതായി സൂചനയുണ്ട്.

2012-ൽ പാർട്ടി രൂപീകൃതമായത് മുതൽ രാഘവ് ചദ്ദ ആം ആദ്മി പാർട്ടിയുടെ സജീവ സാന്നിധ്യമാണ്. പാർട്ടിയുടെ ദേശീയ വക്താവ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2022-ലാണ് പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News