‘പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ’, കെജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി ആഹ്വാനം ചെയ്ത നിരാഹാര സമരം ഇന്ന്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനാണ് എഎപി ആഹ്വാനം. ദില്ലിയിൽ ജന്തർമന്ദറിലാണ് പ്രതിഷേധം. ദില്ലി മന്ത്രിമാർ, എംഎൽഎമാർ, പ്രവർത്തകർ അടക്കം ജന്തർമന്ദറിലെ നിരാഹാര സമരത്തിൻ്റെ ഭാഗമാകും.

ALSO READ: ഈ കുഞ്ഞുചിരി നിലനിര്‍ത്താന്‍ നിങ്ങളുടെ സഹായം വേണം; സഹായഭ്യര്‍ത്ഥനയുമായി ദമ്പതികള്‍

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ നേതൃത്വത്തിൽ എംഎൽഎമാർ ഭഗത് സിംഗിന്റെ ജന്മസ്ഥലമായ കഠ്കർ കാലനിൽ നിരാഹാരം അനുഷ്ടിക്കും. പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ നിരാഹാരം അനുഷ്ഠിക്കും. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, നോർവേ, അയർലൻഡ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാർ പ്രതിഷേധിക്കും എന്ന് എഎപി നേതാക്കൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News