കെജ്‌രിവാളിന്റെ അറസ്റ്റ്; രാജ്യവ്യാപകമായി ‘പുത്തന്‍’ പ്രതിഷേധം

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂട്ട ഉപവാസം അനുഷ്ഠിക്കാന്‍ ആംആദ്മിപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. രാജ്യത്തുടനീളവും വിദേശത്തുമുള്ള അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ ഈ ഉപവാസത്തിന്റെ ഭാഗമാകുമെന്ന് എഎപി നേതാവ് ഗോപാല്‍ റായി വ്യക്തമാക്കി.

ALSO READ:  അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവം; ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന

എല്ലാ എഎപി എംഎല്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ പതിനൊന്ന് മണിക്ക് ജന്തര്‍മന്ദറില്‍ തടിച്ചുകൂടും. കനത്ത പ്രതിഷേധം പ്രതിഷേധിക്കുന്നതിനാല്‍ ഉപവാസ സമരം നടക്കുന്നിടത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ദില്ലിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണവുമുണ്ട്. കഴിഞ്ഞ മാസം ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നില്‍ ഘരാവോ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് ബസുകള്‍ക്കുള്ളില്‍ തള്ളുകയും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

ALSO READ:  ഈ കുഞ്ഞുചിരി നിലനിര്‍ത്താന്‍ നിങ്ങളുടെ സഹായം വേണം; സഹായഭ്യര്‍ത്ഥനയുമായി ദമ്പതികള്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രചരണത്തിന് ഇറങ്ങിതിരിക്കാന്‍ ബിജെപി നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് എന്നാണ് എഎപി ആരോപണം ഉന്നയിക്കുന്നത്. എന്തൊക്കെ ആരോപണങ്ങള്‍ നേരിട്ടാലും കെജ്‌രിവാള്‍ തന്നെയായിരിക്കും തങ്ങളെ നയിക്കുന്ന എന്ന് എഎപി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News