തനിക്കെതിരായ വ്യാജവാര്‍ത്ത, യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി ആരാധ്യ ബച്ചന്‍

തന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിന് ഒരു യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്‍ ദില്ലി ഹൈക്കോടതിയിൽ. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന വ്യാജ വാർത്തയ്‌ക്കെതിരെ ആരാധ്യ ബച്ചൻ വിലക്ക് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.

Cannes 2022: Aishwarya Rai Bachchan steps out for lunch with Abhishek  Bachchan and Aaradhya gets massively trolled by netizens for badly dressed

മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടാറുള്ള ആരാധ്യയ്‌ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. നേരത്തെ പിതാവ് അഭിഷേക് ബച്ചന്‍ തന്റെ മകളെ സോഷ്യൽ മീഡിയയിൽ നിരന്തരം ആക്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ചിരുന്നു. തന്നെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും, എന്നാല്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ സഹിക്കാനാകില്ല.

Aaradhya Bachchan moves High Court against YouTube channels | 123telugu.com

സൈബറിടത്ത് പറയുന്ന അഭിപ്രായങ്ങള്‍ ഇക്കൂട്ടര്‍ക്ക് തന്റെ മുന്നില്‍ വെച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നും അഭിഷേക് ചോദിച്ചിരുന്നു. 2007-ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011 നവംബറിലാണ് ഇവർക്ക് ആരാധ്യ ജനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News