
അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസണെ ഇന്ത്യൻ തോൽപ്പിച്ച താരങ്ങളുടെ പ്രായം ദിനംപ്രതി കുറഞ്ഞുവരികയാണ്. ഏറ്റവും അവസാനമായി ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ കാൾസണെ സമനിലയിൽ കുരുക്കിയത് ദില്ലിയിൽ നിന്നുള്ള ഒമ്പതു വയസ്സുകാരനാണ്. ദില്ലിയിലെ മയൂർ വിഹാറിലെ സോമർവില്ലെ സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരനാണ് ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ച ആരിത് കപിൽ.
ചെസ്സ്.കോം സംഘടിപ്പിച്ച ‘ഏർലി ടൈറ്റിൽഡ് ട്യൂസ്‌ഡേ’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ഓൺലൈൻ മത്സരം. അണ്ടർ-10 വേൾഡ് ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ആരിത് കപിൽ ഈ മത്സരത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിന്റെ ആദ്യ രണ്ട് റൗണ്ടുകളിലെ രണ്ട് ഗെയിമുകളിലും കപിൽ വിജയിച്ചു എന്നും റിപ്പോർട്ടുണ്ട്. നോർവേ ചെസ് ടൂർണമെന്റിൽ 19 വയസ്സുകാരൻ ഗുകേഷ് ദൊമ്മരാജുവിനോട് പരാജയപ്പെട്ടതിന് ആഴ്ചകളിൽ ശേഷമാണ് കാൾസന്റെ ഈ സമനില .
Also read – ‘ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലോളം ക്യാപ്റ്റന്മാർ’; പക്ഷേ ഫലം കണ്ടില്ലെന്നും നാസർ ഹുസൈൻ്റെ വിമർശനം
നിലവിലെ ലോക നാലാം നമ്പർ താരമാണ് അർജുൻ എരിഗൈസി. നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ആർ പ്രഗ്നാനന്ദ ഏഴാം സ്ഥാനത്താണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here