എ ബി ഡിവില്ലിയേഴ്‌സും സംഘവും ഓർക്കാനിഷ്ടപ്പെടാത്ത മത്സരം, മഴയെ പോലും തീ പിടിപ്പിച്ച പോരാട്ടം

2015 മാര്‍ച്ച് 24, ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിൽ നടക്കുന്ന വേൾഡ് കപ്പ്‌ സെമി ഫൈനൽ പോരാട്ടം. ഏറ്റുമുട്ടുന്നത് ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സൗത്താഫ്രിക്കയും ന്യൂസീലന്‍ഡും.വാശിയേറിയ മത്സരം കാണാനെത്തിയവര്‍ മാനം കറുത്ത് മ‍ഴ ചാറുന്നത് കണ്ട് നിരാശപ്പെടാന്‍ തുടങ്ങി. എന്നാലന്ന് ഓക്ലന്‍ഡ് സാക്ഷിയായത് മ‍ഴയെ പോലും തീപിടിപ്പിച്ച പോരാട്ടം.

ഒരുവശത്ത് സാക്ഷാല്‍ എബി ഡിവില്ലേ‍ഴ്സ, ഡേവിഡ് മില്ലര്‍, ഡെയ്ല്‍ സെ്റ്റയ്ന്‍  ഫാഫ് ഡ്യുപ്ലെസിസ്, ജെപി ഡുമിനി തുടങ്ങിയ വമ്പന്‍മാരുടെ പട. മറുവശത്ത് ബ്രണ്ടന്‍ മക്കെല്ലം, മാര്‍ട്ടിന്‍ ഗപ്ടില്‍, കെയ്ന്‍ വില്യാംസണ്‍, ട്രന്‍റ് ബോള്‍ട്ട്, കോറി ആന്‍ഡേ‍ഴസണ്‍ ഗ്രാന്‍റ് എലിയറ്റ് എന്നിവരടങ്ങുന്ന മികച്ച ടീം. എന്ത് വന്നാലും ഫൈനലിലേക്ക് എന്നൊരു ബോഡി ലാംഗ്വേജ് ആയിരുന്നു എല്ലാ  കളിക്കാര്‍ക്കും.

ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ഓസ്ട്രേലിയയെ നേരിടാനുള്ള പോരാട്ടമായിരുന്നു നടന്നതെങ്കിലും ഒരു കൊട്ടിക്കലാശത്തിന്‍റെ ചൂടും ചൂരുമുണ്ടായിരുന്നു ആ മത്സരത്തിന്. മ‍ഴ കാരണം 43 ഓവറാക്കി ചരുക്കിയ മത്സരത്തില്‍ 45 പന്തിൽ 65 റണ്‍സെടുത്ത് എടുത്ത് പുറത്താക്കാതെ നിന്ന ഡി വില്ലേഴ്‌സ്, 107 പന്തില്‍ 82 റണ്‍സെടുത്ത ഡ്യുപ്ലെസിസ്, 18 പന്തില്‍ 49 റണ്‍സ് എടുത്ത് വെടിക്കെട്ട് നടത്തിയ ഡേവിഡ് മില്ലര്‍ എന്നിവരുടെ കരുത്തില്‍  അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൗത്താഫ്രിക്ക 283 റണ്സ് നേടി.

ALSO READ: ഹിറ്റ്മാന്റെ ഹിറ്റ് കഥ; രോഹിത് ശര്‍മ്മ എന്ന നായകന്‍…

ഡിഎല്‍എസ് നിയമപ്രകാരം 43 ഓവറില്‍ ന്യൂസിലന്‍ഡിന് വേണ്ടത്  298 റണ്‍സ്.
ഇവിടെ നിന്നാണ് കളി ആവേശപ്പോരാട്ടമാകുന്നത്. ക്രീസില്‍ ഒപ്പണറായെത്തിയ മക്കെല്ലം വന്നിട്ട് അടിയോടടി . 8 ഫോറും നാല് സിക്സും ഉള്‍പ്പെടെ 26 പന്തില്‍ 59 റണ്‍സ്. ഗപ്ടിലും ഒപ്പം നിന്നു. ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് വേഗത്തിലാക്കി. പിന്നീട് എത്തിയ വില്യാംസണ് പക്ഷെ ആറ് റണ്‍സേ നേടാനുയുള്ളു. ന്യൂസീലന്‍ഡിന്‍റെ മൂന്ന് വിക്കറ്റുകള്‍ പോയതോടെ സൗത്താഫ്രിക്കന്‍ ക്യാംപില്‍ ആവേശം തുടങ്ങി. എബി ഡിവില്ലേ‍ഴ്സിന്‍റെയും കൂട്ടാളികളുടെയും മുഖം തെളിഞ്ഞു. ആദ്യ ലോകകപ്പിന്‍റെ കിരീടത്തിലേക്ക് തോണി  അടുക്കുകയാണെന്ന് കരുതി.

പക്ഷെ അവര്‍ അറിഞ്ഞിരുന്നില്ല ഗ്രാന്‍റ്  എലിയറ്റ് എന്ന ക്രിക്കറ്റര്‍ ചിലതൊക്കെ തീരുമാനിച്ചുറച്ചാണ് ക്രീസില്‍ എത്തിയതെന്ന്. 39 പന്തില്‍ 30 റണ്‍സ് നേടിയ റോസ് ടെയ്ലറെയും 57 പന്തില്‍ 58 റണ്‍സ് നേടിയ കോറി ആന്‍ഡേ‍ഴ്സണെയും കൂട്ട് പിടിച്ച് എലിയറ്റ് ന്യൂസിലന്‍ഡിനെ തോളിലേറ്റി ഫൈനലിലേക്ക് അടുപ്പിക്കുമ്പോള്‍ പക്ഷെ എതിര്‍ പക്ഷത്ത് എല്ലാ പ്രതീക്ഷകളും നഷ്ടപെടുന്നവരുടെ നിരാശ പ്രകടമായി തുടങ്ങിയിരുന്നു.

ALSO READ:  “എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട…..എൻ ഉലഗ്”;മക്കളുടെ പിറന്നാൾ ആഘോഷമാക്കി നയൻസും വിക്കിയും

ജയിക്കാന്‍ രണ്ട് പന്തില്‍ 5 റണ്‍സ് എന്ന നിലയില്‍ ക്രീസില്‍ എലിയറ്റ് . പന്തെറിയുന്നത് ഡെയില്‍ സ്റ്റെയിന്‍. കളിയുടെ ഗതി എങ്ങോട്ടുവോണോ മാറാമെന്ന സ്ഥിതി. ഒറ്റ പന്തില്‍ കളി മാറും. ആവേശവും ആകാംഷയും നിറഞ്ഞ് സൈലന്‍സ്. സെ്റ്റെയിന്‍ എറിഞ്ഞ പന്ത് ഒരു ശങ്കകള്‍ക്കും ഇടമില്ലതെ ബൗണ്ടറിക്ക് മുകളിലൂടെ പറന്നു. ന്യൂസിലന്‍ഡ് ക്യാമ്പില്‍ ആഹ്ലാദം..വേള്‍ഡ് കപ്പ് ഫൈനലിലേക്ക്.. പക്ഷെ ന്യൂസിലന്‍ഡിനെ അനായാസം പരാജയപ്പെടുത്തി സ്റ്റീവന്‍ സ്മിത്തും സംഘവും അക്കൊല്ലം കപ്പില്‍ മുത്തമിട്ടു.

എന്നാല്‍ 8 വര്‍ഷങ്ങള്‍ക്കിപ്പുറവും സൗത്താഫ്രിക്കന്‍ ടീം നേരിട്ട തോല്‍വിയും,  താരങ്ങളുടെ കണ്ണുനീരുമാണ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2023 ല്‍ വീണ്ടും ഒരു ലോകകപ്പ് എത്തുമ്പോള്‍ കാലങ്ങളായുള്ള സ്വപ്നം പൂവണിയുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ടീം സൗത്താഫ്രിക്ക… ഇനി കണ്ടറിയണം കോശീ….കപ്പ് ആര് നേടുമെന്ന്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News