ഇസ്രയേല്‍ അവരുടെ ഡാഡി യുടെ അടുത്തേക്ക് ഓടി; ട്രംപിന്റെ ഇടപെടലിനെ പരിഹസിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി

ഇറാന്റെ പ്രത്യാക്രമണ നടപടിയില്‍ നിന്നും രക്ഷനേടാന്‍ ട്രംപിന്റെ സഹായം തേടിയ ഇസ്രയേലിനെ പരിഹസിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. ഇറാന്റെ പ്രത്യാക്രമണത്തിന്‍ നിന്നും രക്ഷനേടാന്‍ ഇസ്രയേല്‍ അവരുടെ ഡാഡി(ട്രംപ്)യുടെ അടുത്തേക്കോടി എന്നാണ് അബ്ബാസ് തന്റെ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചത്.

ഇനിയും പ്രകോപിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കില്‍ ഇറാന്‍ അതിന്റെ യഥാര്‍ഥ ശക്തി കാണിക്കാന്‍ മടിക്കില്ലെന്നും അബ്ബാസ് പറഞ്ഞു. ഭീഷണിയും അപമാനവും ഇറാനിലെ ജനങ്ങള്‍ പൊറുക്കില്ല.ഞങ്ങള്‍ ബലഹീനരാണെന്ന് കരുതരുത്. ക്ഷമയാണ് ഞങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. യഥാര്‍ഥ ശക്തി ഇറാന്‍ കാണിക്കും. ഇസ്രയേല്‍ ഭയപ്പെട്ട് അവരുടെ ഡാഡിയുടെ അടുത്തേക്ക് ഓടുന്നത് ഞങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിച്ചു. ഞങ്ങളുടെ വിധി നിര്‍ണയിക്കാന്‍ ഞങ്ങള്‍ മറ്റാരെയും അനുവദിക്കില്ലെന്നും അബ്ബാസ് പറഞ്ഞു.

Also read – ഡിജിറ്റൽ സേവന നികുതിയിൽ ഉടക്കി അയൽക്കാർ; കാനഡയുമായുള്ള വ്യാപാര ചർച്ചകൾ റദ്ദാക്കി ട്രംപ്

അതേസമയം ഇറാനുമായി ആണവചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖലീമിനിയെക്കുറിച്ചുള്ള ട്രംപിന്റെ ബഹുമാനമില്ലാത്ത സംസാരം അവസാനിപ്പിക്കണമെന്നും അബ്ബാസ് എക്‌സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News