അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു; രാത്രിയോടെ ബംഗളൂരുവിലേക്ക് തിരിക്കും

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് മഅദനിയെ ഡിസ്ചാര്‍ജ് ചെയ്തത്. കൊച്ചിയില്‍ നിന്ന് രാത്രി 9.30നുള്ള വിമാനത്തില്‍ മഅദനി ബംഗളൂരുവിലേയ്ക്ക് തിരിക്കും. പിതാവിനെ സന്ദര്‍ശിക്കാതെയാണ് മടക്കം.

Also Read- ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച് ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയില്‍ വെച്ച് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി വഷളാവാന്‍ കാരണമായത്. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Also read- എഴുപത്തിയെട്ടാം വയസ്സിൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് പ്രിയതാരം സൈറാ ബാനു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News