“വിചാരണ തടവുകാരനായി ക‍ഴിയേണ്ടി വന്നത് നീതി ന്യായ വ്യവസ്ഥയ്ക്ക് നാണക്കേട്”: മഅ്ദനി കേരളത്തില്‍

വിചാരണ തടവുകാരനായി കര്‍ണാടകയിലെ ജയിലില്‍ ക‍ഴിയുന്ന  പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. കര്‍ണാടക പൊലീസിന്‍റെ സുരക്ഷയിലാണ് മഅ്ദനി  നെടുമ്പാശേരി വിമാനത്തിലെത്തിയത്. അന്‍വാറശ്ശേരിയിലെ വീട്ടിലേക്കാണ് പോയത്.

വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മദനി പറഞ്ഞു.

ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുൾ നാസർ മഅ്ദനി കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തെ യാത്രാനുമതിയാണ് മഅ്ദനി ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 7 ന് തിരികെ ബെംഗളൂരുവിലെത്തും.

10 പൊലീസുകാരെയാണ് മഅ്ദനിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ട് പൊലീസുകാര്‍ മഅ്ദനിക്കൊപ്പം ഫ്ലൈറ്റിലും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗവുമാണ് കേരളത്തിലെത്തിയത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News