
ഇരുപത് വർഷത്തോളമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇനി പൂർത്തിയാകാനുള്ളത് എമിഗ്രേഷൻ നടപടികൾ മാത്രമെന്ന് സഹോദരൻ നസീർ.
സൗദി സർക്കാരിൻ്റെ നടപടിക്രമങ്ങൾ ഏകദേശം പൂർത്തിയായി ബലിപെരുന്നാളിന് മുൻപ് റഹീമിനെ നാട്ടിലെത്തിക്കാനാണ് ശ്രമം. റഹീമിനായി ഉമ്മ കാത്തിരിക്കുകയാണ്. സഹായിച്ച എല്ലാവരോടും നന്ദിമാത്രമെന്നും നസീർ പറഞ്ഞു.
ALSO READ; 20 വർഷത്തെ ജയിൽവാസത്തിന് അന്ത്യം; സൗദി ജയിലിൽ കഴിയുന്ന റഹീം ഉടൻ നാട്ടിലേക്ക്
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതിയെ അറിയിച്ചു. തുടർന്നുള്ള എകിസ്റ്റ് വിസ നടപടിയും പൂർത്തിയായി, ഇനി എമിഗ്രേഷൻ കടമ്പ കടക്കാനുണ്ട്. എമിഗ്രേഷൻ നടപടി കൂടി പൂർത്തിയയാൽ ഏത് സമയവും നാട്ടിലേക്ക് പോകാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീം ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ഇരുപത് വർഷം പൂർത്തിയായിരിക്കുകയാണ്. വധ ശിക്ഷയായിരുന്നു ആദ്യം അബ്ദുൾ റഹീമിന് സൗദി കോടതി വിധിച്ചുണ്ടായിരുന്നത്. എന്നാൽ പിന്നീട് വധശിക്ഷ ഒഴിവാക്കുകയായിരുന്നു. സൗദി ബാലൻ അനസ് അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ റഹീം ജയിലിലാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

