
മരിക്കും മുന്നേ റഹീമിനെ കാണണം. സ്വന്തം മകനെ കണ്ടാലേ ആശ്വാസം ആകൂ എന്ന് അബ്ദുൽ റഹീമിന്റെ ഉമ്മ ഫാത്തിമ. അബ്ദു റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് സൗദി കോടതി വിധിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ.
അതേസമയം, വിധി ആശ്വാസകരമാണ്. ഒരു വർഷത്തിനകം ജയിൽ മോചനം ഉണ്ടാകും. വിധിപകർപ്പ് വന്നാലേ ബാക്കി വിവരം ലഭിക്കൂ. സുപ്രീംകോടതിയിൽ പോയി വിധി സ്റ്റാമ്പ് ചെയ്തു വരണം. ഒരു മാസം സമയം എടുക്കും എന്ന് അബ്ദുൽ റഹിം സഹായ സമിതി അറിയിച്ചു.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ ഇന്ന് കോടതിയുടെ നിർണ്ണായക വിധി. പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ ശിക്ഷ അനുഭവിച്ച കാലാവധി ഉലപ്പടെയായിരിക്കും പുതിയ വിധി എന്നാണ് കരുതുന്നത്.
വധ ശിക്ഷ വിധിച്ചിരുന്ന കേസിൽ ദിയ ധനം നൽകി സ്വകാര്യ അവകാപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ കോടതി വധ ശിക്ഷ റദ്ദാക്കിയിരുന്നു.അതേസമയം, വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here