ബ്രിട്ടാസ് വന്നതിന് ശേഷം രാജ്യസഭയില്‍ താന്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയെന്ന് അബ്ദുള്‍ വഹാബ് എംപി

ജോണ്‍ ബ്രിട്ടാസും താനും തമ്മിലുള്ള സൗഹൃദം ഒരുപാട് കാലമായി തുടരുന്നതാണ്. മാധ്യമ പ്രവര്‍ത്തകനായും പിന്നീട് മാധ്യമ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായും ഇപ്പോള്‍ പാര്‍ലമെന്റ് അംഗമായും ബ്രിട്ടാസിനെ അടുത്ത് അറിയാവുന്ന ആളാണ് തനെന്ന് അബ്ദുള്‍ വഹാബ് എംപി പറഞ്ഞു.

രാജ്യസഭയില്‍ ബ്രിട്ടാസിന് അടുത്താണ് തന്റേയും ഇരിപ്പിടം. ബ്രിട്ടാസ് വന്ന ശേഷം രാജ്യസഭക്കുള്ളില്‍ താന്‍ കൂടുതല്‍ സംസാരിച്ചു തുടങ്ങി. കാരണം ഏത് വിഷയം വരുമ്പോഴും ഇടപെട്ട് സംസാരിക്കാനായി ബ്രിട്ടാസ് ദേഹത്ത് പിച്ചുക വരെ ചെയ്യും. അങ്ങനെ പല ഘട്ടങ്ങളിലും എഴുന്നേറ്റ് സംസാരിച്ചുവെന്നും വഹാബ് രസകരമായി പറഞ്ഞു. ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയനുള്ള ഫൊക്കാന പുരസ്‌കാരം നല്‍കിയ വേദിയിലായിരുന്നു വഹാബ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here