‘ഇതൊരു മുസ്ലീം വിഷയം മാത്രമല്ല, മാലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം’; പ്രതികരണവുമായി അബ്ദുസ്സമദ് പൂക്കോട്ടൂർ

വഖഫ് വിഷയത്തിൽ പ്രതികരണവുമായി എസ് വൈ എസ് ഇ കെ വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. ഇതൊരു മുസ്ലീം വിഷയം മാത്രമല്ല, മാലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ലംഘനമാണ്. ഭരണഘടനക്ക് മേൽ നിയമം നിർമിക്കാൻ സർക്കാരിന് അധികാരമില്ല.

ALSO READ: ‘പലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യും’; കഫിയ അണിഞ്ഞ് ഐക്യദാര്‍ഢ്യവുമായി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍, കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി

വഖഫ് നിയമത്തിലെ സെക്ഷൻ 40 നെ ക്കുറിച്ച് കള്ള പ്രചാരണം നടന്നു. വർഗീയ വിദ്വേഷം നടത്താൻ ശ്രമം നടക്കുന്നു. ദേവസ്വം ബോർഡിലേക്ക്‌ വോട്ടുചെയ്യാൻ അഹിന്ദുക്കൾക്ക് അവകാശമില്ല, അത് ചോദ്യം ചെയ്യുന്നില്ല. അമുസ്ലീമിന് വഖഫ് ചെയ്യാൻ പാടില്ല എന്നത് ഒരു പൗരന്റെ അവകാശത്തിന് മേലുള്ള കടന്നകയറ്റം. ഒരു മുസ്ലീം ലീഗ് എംപിയെ പോലും ജെ പി സി യിൽ ഉൾപ്പെടുത്തിയില്ല. ജെ പി സി പ്രഹസനമായി മാറി. നിയമപരമായി കയേറ്റത്തിന് വഴിയൊരുക്കുന്നു. മുനമ്പം വിഷയം കോടതി തീരുമാനിക്കട്ടെ. കോൺഗ്രസ് ഇതൊരു ഭരണഘടന പ്രശ്നമായാണ് സമീപിച്ചത്. ബില്ലിൽ പ്രസിഡന്റ് ഒപ്പ് വയ്ക്കരുതെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News