ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണ്, പക്ഷേ ആരെയും കല്യാണം കഴിക്കാന്‍ വയ്യ: അഭയ ഹിരണ്‍മയി

ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണെന്ന് അഭയ ഹിരണ്‍മയി. താന്‍ ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭയ പറഞ്ഞു. ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയില്‍ മെന്റല്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും താരം പറഞ്ഞു.

‘ഞാൻ പോകുന്നു ‘ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

നല്ലോണം ജോലി ചെയ്യുന്നുണ്ട്. മ്യൂസിക്കില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ട്. താനൊരു ഫെമിനിസ്റ്റ് ആണ്. എന്തുകൊണ്ട് ഫെമിനിസ്റ്റ് ആയി എന്ന് ചോദിച്ചാല്‍ അറിയില്ല. തുല്യതയ്ക്ക് വേണ്ടിയാണെന്നും പറയാന്‍ കഴിയില്ല. കാരണം പെണ്ണ് പെണ്ണും ആണ് ആണും ആണ്. രണ്ടുകൂട്ടരേയും ഈക്വല്‍ ആക്കാന്‍ പറ്റില്ല. കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ് അതിനെ മാറ്റാന്‍ കഴിയില്ലെന്നും അഭയ അഭിപ്രായപ്പെട്ടു. താന്‍ ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണെന്നും അഭയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

യുവതിയെ കൊന്നു കഷ്ണങ്ങളാക്കി; ശരീര ഭാഗങ്ങള്‍ കുക്കറില്‍ ഇട്ട് വേവിച്ചു; ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റിൽ

ഇപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ആരെയും കല്യാണം കഴിക്കാന്‍ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി. തന്റെ ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളെ കുറിച്ചും അഭയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News