
അഭിമന്യുവിന്റെ ഏഴാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലയിലെ പരിപാടി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിന്റെ ഭാഗമായി വട്ടവട കൊട്ടാകമ്പൂരിലെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. അവിടെ നിന്നും പ്രകടനമായി എത്തി വട്ടവട കോവിലൂരിലാണ് പൊതുസമ്മേളനം നടന്നത്.
വട്ടവട കൊട്ടാകമ്പൂരിലെ അഭിമന്യുവിൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പതാക ഉയർത്തിയതോടെയാണ് ഇടുക്കി ജില്ലയിലെ രക്തസാക്ഷി ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് പുഷ്പാർച്ചന നടന്നു. അഭിമന്യൂവിൻ്റെ അച്ഛൻ മനോഹരനും അമ്മ ഭൂപതിയും സഹോദരൻ പരിജിത്തും പുഷ്പാർച്ചന നടത്താനെത്തി.
പ്രകടനത്തിന് ശേഷം വട്ടവട കോവിലൂരിലാണ് പൊതുസമ്മേളനം നടന്നത്. ആശയം കൊണ്ട് മനുഷ്യ മനസുകളെ കീഴടക്കാൻ കഴിയാത്തവരാണ് അഭിമന്യൂവിൻ്റെ ജീവനെടുത്തതെന്ന് എം ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ് ഉണ്ടാക്കിയ ഭാരതാംബ ചിത്രത്തെ അംഗീകരിക്കില്ലെന്നും ഗവർണർ വെല്ലുവിളിക്കാൻ ഇറങ്ങിയാൽ ചെറുക്കുമെന്നും ശിവപ്രസാദ് പറഞ്ഞു. പൊതുസമ്മേളനത്തിൽ ഉടുമ്പഞ്ചോല എംഎൽഎ എംഎം മണി മുഖ്യ പ്രഭാഷണം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here