ആണിയും നൂലും ഉണ്ടോ എങ്കിൽ അഭിനന്ദ് ഒരുക്കും നല്ല അടിപൊളി ചിത്രങ്ങൾ

ആണിയും നൂലും ഉണ്ടോ, എങ്കിൽ എറണാകുളം കൂത്താട്ടുകുളം സ്വദേശി അഭിനന്ദ് ഒരുക്കും നല്ല ഒന്നാന്തരം ചിത്രങ്ങൾ. നൂലിൽ ചിത്രങ്ങൾ തീർക്കുന്ന വിദ്യ സ്വപ്രയത്നത്തിലൂടെയാണ് അഭിനന്ദ് നേടിയെടുത്തത്. നൂലിഴ വ്യത്യാസമില്ലാത്ത കണക്കും, കണക്കു കൂട്ടലുമുണ്ട് ഈ കാണുന്ന ഓരോ കലാസൃഷ്ടിക്ക് പിന്നിലും. ഒറ്റവാക്കിൽ അതിമനോഹരം.

Also Read: ബജി കഴിച്ചിട്ട് പണം കൊടുത്തില്ല; കട കൊക്കയിലേക്ക് എറിഞ്ഞു

യുട്യൂബ് വീഡിയോകൾ പരീക്ഷിച്ചായിരുന്നു തിരുമാറാടി സ്വദേശി അഭിനന്ദ് തുടങ്ങി വച്ചത്. തുടക്കത്തിൽ തന്നെ സമയത്തെ വരുതിയിലാക്കി , ഇന്നിപ്പോൾ ആണിയിലൂടെ നൂൽ ഓടിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ തെളിയും മനോഹര ചിത്രങ്ങൾ. പ്ലസ് ടു വിദ്യാർത്ഥിയായ അഭിനന്ദ് മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും നൂലിൽ തീർത്ത ചിത്രം ഒരുക്കിയാണ് തൻ്റെ മികവ് ആദ്യം പ്രകടിപ്പിച്ചത്. വെള്ള നിറമാർന്ന ക്യാൻവാസിൽ കളർ കോമ്പിനേഷൻ അനുസരിച്ച് ആണികൾ അടിച്ചു ഫ്രെയിം തീർക്കുന്നതിലും അടക്കമുണ്ട് പ്രത്യേകതകൾ.

അത്ര സിമ്പിൾ അല്ലാത്ത ഈ ചിത്രകല രീതി അഭിനന്ദ് കൂടെ കൂട്ടിയത് ചുരുങ്ങിയ കാലത്തിനുളളിലാണ് കൈപ്പിടിയിലാക്കിയത്. തൻ്റെ കലാസൃഷ്ടികൾ ചേർത്തു വച്ചൊരു പ്രദർശനം ഒരുക്കാനുള്ള തയ്യറെടുപ്പിലാണ് ഈ കൊച്ചു കലാകാരൻ. അതിനായുള്ള കഠിന പ്രയത്നത്തിലുo. അച്ഛൻ സനിൽ ചന്ദ്രന്റേയും അമ്മ സിന്ധുവിന്റേയും പൂർണ പിന്തുണയും അഭിനന്ദിന് ഒപ്പമുണ്ട്.

Also Read: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News