‘ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ചേച്ചിയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍’; എന്തിനാണ് അഭിനയം നിർത്തിയത് എന്നും വെളിപ്പെടുത്തി അഭിരാമി സുരേഷ്

ABHIRAMI SURESH ABOUT HER CAREER

മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. ഇരുവരും പലപ്പോഴും വർത്തകോളങ്ങളിൽ ഇടംപിടിക്കാറുമുണ്ട്. അമൃത സുരേഷിന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ കാര്യങ്ങൾ ആണ് പലപ്പോഴും അഭിരാമിയെ കൂടി വാർത്തകളിൽ എത്തിക്കുന്നത്. ഇപ്പോഴിതാ ചേച്ചിയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ തനിക്കും ട്രോമയാണെന്ന് പറയുകയാണ് അഭിരാമി സുരേഷ്. താൻ വിവാഹം കഴിക്കാത്തതിന് കാരണം അത് ആണെന്നും അഭിരാമി പറയുന്നു. മാത്രമല്ല രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ താൻ എന്തിനാണ് അഭിനയം നിർത്തിയത് എന്നും വെളിപ്പെടുത്തുന്നുണ്ട്.

ചേച്ചിയുടെ വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് താൻ വിവാഹം കഴിക്കാത്തതിന് ഒരു പ്രധാന കാരണമായി അഭിരാമി ചൂണ്ടിക്കാണിക്കുന്നത്. ആ വിവാഹം ചേച്ചിയെ മാത്രമല്ല, അഭിരാമിയെയും ആഴത്തിൽ ബാധിച്ചു. ഒരു ‘ഫാമിലി പാക്കേജ്’ പോലെ തനിക്കും അത് മാനസികാഘാതം നൽകിയെന്നും, 12 വയസ്സിൽ ഉണ്ടായ ഈ ട്രോമകൾ കാരണം തനിക്ക് ഇപ്പോൾ വിവാഹത്തോടുള്ള പേടി ഒരു ഫോബിയയായി മാറിയിരിക്കുകയാണെന്നും അവർ പറയുന്നു. ആരെയും വിശ്വസിക്കാൻ പ്രയാസമുള്ള അവസ്ഥയിലാണ് താനെന്നും അഭിരാമി വ്യക്തമാക്കുന്നു.

ആ വ്യക്തി തന്റെ അഭിനയ ജീവിതം ഉൾപ്പെടെയുള്ള കരിയറിൽ തടസ്സങ്ങൾ സൃഷ്ടിച്ചതായും, അതുകൊണ്ടാണ് താൻ അഭിനയം നിർത്തിയതെന്നും അവർ വെളിപ്പെടുത്തുന്നു. തനിക്ക് വിവാഹത്തോടോ പ്രണയത്തോടോ എതിർപ്പില്ല, എന്നാൽ സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ.

ALSO READ: ആയിരം പാദസരങ്ങൾ കിലുക്കിയ സംഗീതയാത്ര : ജി ദേവരാജൻ എന്ന നിത്യ വിസ്മയം

ഒരു ബന്ധത്തിൽ പോരായ്മകൾ തോന്നിയാൽ, സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുന്നതിന് പകരം, ആവശ്യമെങ്കിൽ വിവാഹമോചനം നേടാനുള്ള സാമ്പത്തിക ഭദ്രത തനിക്ക് ഉണ്ടാകണം എന്നതാണ് ഈ നിലപാടിന് പിന്നിലെ കാരണം. മുൻപ് പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വിശ്വാസപരമായ പ്രശ്നങ്ങൾ കാരണം അവ പരാജയപ്പെടുകയായിരുന്നുവെന്നും അഭിരാമി കൂട്ടിച്ചേർക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News