‘നോണ്‍വെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തേ പോയത്’; അച്ഛന്റെ പിറന്നാള്‍ വീഡിയോക്ക് താഴെ മോശം കമന്റ്; മറുപടിയുമായി അഭിരാമി

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷും സഹോദരി അഭിരാമിയും. അടുത്തിടെയാണ് ഇവരുടെ പിതാവ് മരിച്ചത്. അച്ഛന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് അമൃതയും അഭിരാമിയും ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ ദിവസം അച്ഛന്റെ അവസാനത്തെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കപവെച്ചിരുന്നു. ഹൃദയഹാരിയായ ഒരു കുറിപ്പിനൊപ്പമായിരുന്നു വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെ വന്ന മോശം കമന്റിന് അഭിരാമി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

Also Read- ‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

‘അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാള്‍. പതിവില്ലാതെ അച്ഛന്‍ എന്നോട് കുറച്ചു നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളൊക്കെ പാചകം ചെയ്യാന്‍ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛന്‍. ഇന്നു കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.’ എന്നാണ് വീഡിയോക്കൊപ്പം
അഭിരാമി കുറിച്ചത്. കേക്കു മുറിച്ചായിരുന്നു പിറന്നാള്‍ ആഘോഷം. കൂടാതെ ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ നോണ്‍വെജ് വിഭവങ്ങളും ഒരുക്കിയിരുന്നു.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ അപമാനിക്കുന്ന തരത്തില്‍ കമന്റുമായി എത്തിയത്. ‘നോണ്‍വെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്’ എന്നായിരുന്നു കമന്റ്. തൊട്ടുപിന്നാലെ മറുപടിയുമായി അഭിരാമി എത്തി. ഇതിന് മോശം മറുപടി തകണമെന്ന് എനിക്കുണ്ട്. പക്ഷേ ഞാനത് ചെയ്യുന്നില്ല. മരിച്ച ഒരാളോട് കുറച്ച് ബഹുമാനം കാണിക്കൂ’ എന്നായിരുന്നു അഭിരാമിയുടെ മറുപടി. നിരവധി പേരാണ് അഭിരാമിയെ പിന്തുണച്ച് കമന്റുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News