‘ആദിപുരുഷ്’ സിനിമയുടെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും: ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്

പ്രഭാസ് നായകനാവുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ  10,000 ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ‘കശ്‍മീര്‍ ഫയല്‍സ്’ എന്ന സിനിമയുടെ  നിര്‍മ്മാതാവായ അഭിഷേക് അഗര്‍വാള്‍.തെലങ്കാനയിലെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായി വിതരണം നടത്തുമെന്നാണ് പ്രഖ്യാപനം.

ALSO READ: ലഹരിയുടെ പേരില്‍ നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുന്നു, നജീം നേരിടേണ്ടി വന്നത് ക്രിമിനല്‍ ഗൂഡാലോചന; ഫെഫ്ക

ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു ഗുഗില്‍ ഫോം ലിങ്കും പങ്കുവച്ചു.

ചിത്രം കളിക്കുന്ന എല്ലാ തീയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ALSO READ: ‘ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്; പ്രസ്താവന നടത്തുമ്പോള്‍ ഉത്തരവാദിത്വം വേണം’; ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like