
അഭിഷേക് ബച്ചന്റെ ‘ഗോയിങ് മിസ്സിങ്’ ആരാധകരെ ഏറെ വിഷമിപ്പിക്കുകയും പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്തിരുന്നു. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ നടന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഈ പോസ്റ്റെന്ന് വെളിപ്പെടുത്തൽ. ‘കാലിദർ ലാപത’യാണ് അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം.
താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ഹൗസ്ഫുൾ 5 ആണ്. ഈ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ ഏറെ ട്രോളുകൾ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിഷേക് ബച്ചൻ തന്നെ കാണാതെ പോകാൻ ആഗ്രഹിക്കുന്നു എന്ന നിഗൂഢ പോസ്റ്റ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം, അഭിഷേക് തന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുകയും പോസ്റ്റ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
Also read – ഊട്ടിയിലേക്ക് ആണോ ട്രിപ്പ് ? എന്നാൽ മോഹൻലാലിൻറെ വീട്ടിലാവാം താമസം, ദിവസ വാടക ഇങ്ങനെ
മധുമിത സംവിധാനം ചെയ്ത തമിഴ് കോമഡി ഡ്രാമയായ കെ ഡി കറുപ്പുദുരൈയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിയിലാണ് പുറത്തിറങ്ങുക. കാലിദർ ലാപത ജൂലൈ നാലിന് സീ 5ൽ പുറത്തിറങ്ങും. ചിത്രത്തിൽ നിമ്രത് കൗർ, മുഹമ്മദ് സിഷാൻ അയ്യൂബ്, ദൈവിക് ഭാഗേല തുടങ്ങിയവർ അഭിഷേക് ബച്ചനോടൊപ്പം അണിനിരക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here