‘ആരാധ്യയെ ശ്രദ്ധിക്കൂ, ഐശ്വര്യ അഭിനയിക്കട്ടെയെന്ന്’ ആരാധകന്റെ കമന്റ്; മറുപടിയുമായി അഭിഷേക് ബച്ചന്‍

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തെ അഭിനന്ദിച്ച് പങ്കുവച്ച ട്വീറ്റിന് താഴെ വന്ന കമന്റിന് മറുപടിയുമായി നടന്‍ അഭിഷേക് ബച്ചന്‍. ‘മകള്‍ ആരാധ്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഐശ്വര്യയെ കൂടുതല്‍ സിനിമകളില്‍ ഒപ്പിടാന്‍ അനുവദിക്കൂ’ എന്നുമായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

‘അവര്‍ സിനിമ ചെയ്യട്ടെയെന്നോ? ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എന്തിനാണ് എന്റെ അനുവാദം, പ്രത്യേകിച്ച് അവര്‍ക്ക് ഏറെ ഇഷ്ടമുള്ളത് ചെയ്യാന്‍’, എന്നായിരുന്നു അഭിഷേക് നല്‍കിയ മറുപടി. ചുരുങ്ങിയ സമയംകൊണ്ടുതന്നെ അഭിഷേകിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ഐശ്വര്യയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. രണ്ടാം ഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോഴും ഐശ്വര്യയുടെ പ്രകടനം പ്രശംസിക്കപ്പെട്ടു. ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like