
ആതിഥേയരായ പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മികച്ച തുടക്കം.മുല്ലൻപൂർ, ന്യൂ ചണ്ഡീഗഡിലെ മഹാരാജാ യാദവിന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഹൈദരാബാദ് ഓപ്പണേഴ്‌സ് പഞ്ചാബി ബൗളർമാരെ വെള്ളം കുടിപ്പിച്ചു.
ആദ്യ ഓവറിൽ മുതലേ സൺറൈസേഴ്സ് ഹൈദരാബാദ് ആക്രമണമാരംഭിച്ചു. അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും ചേർന്ന് പഞ്ചാബ് ബൗളിംഗ് നിരയെ തകർത്തടിച്ചു. പവർപ്ലേയിൽ മാത്രം 105 റൺസ് അടിച്ചുകൂട്ടി അവർ മത്സരത്തിന്റെ ഗതി പൂർണമായി മാറ്റി.അഭിഷേക് ശർമ്മ വെറും 28 പന്തിൽ 74 റൺസ് നേടി (5 ഫോറും 8 സിക്സും) മിന്നും പ്രകടനം കാഴ്ചവെച്ചു. ആക്രമണത്തിന്റെ നായകനായി മാറിയ അഭിഷേക്, ബൗളർമാർക്ക് യാതൊരു അവസരവും നൽകിയില്ല. ട്രാവിസ് ഹെഡ് ആകട്ടെ 23 പന്തിൽ 38 റൺസ് നേടി മികച്ച പിന്തുണ നൽകി.
ഇരുവരും ചേർന്ന് 8.1 ഓവറിൽ 120 റൺസിന്റെ അതിശയകരമായ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി. തുടർന്ന് ശശാങ്ക് സിംഗ് ഇരട്ട പ്രഹരമൊരുക്കി പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇപ്പോൾ 8.3 ഓവറിൽ 122/2 എന്ന നിലയിലാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷൻ 1 റൺസുമായി ക്രീസിലുണ്ട്. ഹെൻറിച്ച് ക്ലാസൻ അടക്കമുള്ള മിഡിൽ ഓർഡർ ബാറ്റർമാർ ഇനി ബാറ്റിംഗിന് എത്താനിരിക്കുകയാണ്.
ബൗളിംഗിൽ ശശാങ്ക് സിംഗ് മാത്രമാണ് നല്ല പ്രകടനം കാഴ്ചവെച്ചത് (1.3 ഓവർ, 8 റൺസ്, 2 വിക്കറ്റ്). ഇപ്പോഴത്തെ സാഹചര്യത്തിൽ സൺറൈസേഴ്സ് 250 റൺസിനു മുകളിലുള്ള ഒരു ഭീമൻ സ്കോർ ആണ് ലക്ഷ്യമിടുന്നുണ്ട്. പഞ്ചാബ് ബൗളർമാർക്ക് മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ കണ്ടെത്താനാകുമോ എന്നതാണ് ഇനി മത്സരത്തിന്റെ ഗതി നിർണയിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

