
ഇന്ന് നടന്ന മത്സരത്തിൽ അഭിഷേക്, പഞ്ചാബ് കിംഗ്സിനെതിരായുള്ള മത്സരത്തിൽ വെറും 18 പന്തിൽ തന്നെ അർധസെഞ്ചുറി പൂർത്തിയാക്കിയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. കളിയിൽ 28 പന്തിൽ 74 റൺസെടുത്ത താരം അഞ്ചു ഫോറുകളും എട്ടു കൂറ്റൻ സിക്‌സറുകളും അടിച്ചു. എന്നാൽ ശർമയുടെ മികവിൽ ഹൈദരാബാദ് ഉയർത്തിയ 219 എന്ന കൂറ്റൻ സ്കോർ പഞ്ചാബ് കിങ്‌സ് ആറു വിക്കറ്റുകൾ കയ്യിൽ ശേഷിക്കെ മറികടന്നു. ശർമ്മയെ കൂടാതെ ട്രാവിസ് ഹെഡ് (38) ഓപ്പണിങ്ങിലു ഇഷാൻ കിഷൻ (27), ഹെൻറിച്ച് ക്ലാസൻ (39) എന്നീ ബാറ്റർമാർ മധ്യനിരയിലും മികച്ച പ്രകടനം നടത്തി.
Also Read: 219 പോലും ഒന്നുമല്ല! ഐപിഎല്ലിൽ ഹൈദരാബാദിനെതിരെ റൺമല നീന്തി കടന്ന് പഞ്ചാബ്
ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർമാരിൽ ഒരാളായി അഭിഷേക് ശർമ്മ വീണ്ടും തന്റെ സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും താൻ ഇന്നും എതിർ ബൗളെർമ്മാർക്ക് ഒരു പേടിസ്വപ്നമായിരിക്കും എന്ന് തരാം ഈ പ്രകടനത്തോടെ തെളിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

