‘മറുവശത്ത് സഞ്ജു സാംസൺ ഉള്ളതാണ് എന്നെ സഹായിച്ചത്’; അഭിഷേക് ശർമ

Abhishek Sharma

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് അഭിഷേക് ശർമ കാഴ്ചവെച്ചത്. അഭിഷേകിന്റെ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. മലയാളി താരം സഞ്ജു സാംസണും മികച്ച ബാറ്റിങ് പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ വെടിക്കെട്ടിന് തുടക്കം കുറിച്ചതും സഞ്ജു സാംസംൺ ആയിരുന്നു. 26 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 33 പന്തുകളിൽ 79 റൺസായിരുന്നു അഭിഷേക് അടിച്ചു കൂട്ടിയത്. ഇന്നിങ്സിന് ശേഷം സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് അഭിഷേക് ശർമ.

Also Read: അടുത്ത മത്സരത്തില്‍ ഇന്ത്യയെ 40/6 എന്ന നിലയിലെത്തിക്കും; ആർച്ചർ

“ഞാൻ കുറച്ചു മത്സരങ്ങളിലായി അത്ര ഫോമിലായിരുന്നില്ല. അതുകൊണ്ടു തന്നെ ടീമിൽ പിടിച്ചു നിൽക്കാൻ എനിക്കൊരു വമ്പൻ പ്രകടനം ആവശ്യമായിരുന്നു. ഇംഗ്ലണ്ടിന്റെ ബോളർമാർ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മറുവശത്ത് സഞ്ജു സാംസൺ ഉള്ളത് കൊണ്ടുതന്നെ ക്രീസിലുറയ്ക്കാൻ എനിക്ക് കൂടുതൽ സമയം ലഭിച്ചു. അത് എന്നെ സഹായിച്ചു. മാത്രമല്ല യുവതാരങ്ങൾ എന്ന നിലയിൽ പരിശീലകർ ഞങ്ങൾക്ക് നല്ല പിന്തുണ നൽകുന്നുണ്ട്.”- അഭിഷേക് പറഞ്ഞു.

ആദ്യ ട്വന്റി20 മത്സരത്തിൽ നേടിയ വിജയത്തിലൂടെ പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലെത്തി. 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം 25-ാം തീയതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News