
ഐസിസി റാങ്കിങ്ങിൽ കുതിച്ച് അഭിഷേക് ശർമ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റയടിക്ക് 38 സ്ഥാനങ്ങളാണ് അഭിഷേക് ശർമ മറികടന്നത്. ഇതോടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശർമ.
ബാറ്റർമാരുടെ റാങ്കിങ്ങിൽ ട്വന്റി20യിൽ ആദ്യ അഞ്ചിൽ മൂന്നും ഇന്ത്യക്കാരാണ്. ബോളിങ്ങിൽ വരുൺ ചക്രവർത്തി, രവി ബിഷ്ണോയ് എന്നിവരും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
Also Read: ഇനി ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സിയിൽ കാവിയില്ല; തിരികെയെത്തി ത്രിവർണം
മുംബൈയിലെ അവസാന ട്വന്റി 20യിൽ അഭിഷേക് ശർമ, 54 പന്തിലാണ് 135 റൺസാണ് അടിച്ചെടുത്തത്. രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്.
ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് ആണ് ഉള്ളത്. ഹെഡിനേക്കാൾ 26 റേറ്റിങ് പോയിന്റ് മാത്രം പിന്നിലാണ് നിലവിൽ അഭിഷേക്. തിലക് വർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരാണ് അദ്യ അഞ്ചിലുള്ള മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ.
Also Read: ദേശീയ ഗെയിംസിൽ അസം കോട്ട ഭേദിച്ച് ഫൈനലിലേക്ക് കുതിച്ച് കേരള പുരുഷ ഫുട്ബോൾ ടീം
അതേസമയം പരമ്പരയിൽ തിളങ്ങാൻ സാധിക്കാതെ പോയ സഞ്ജു സാംസൺ അഞ്ച് സ്ഥാനങ്ങൾ ഇറങ്ങി 35–ാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി, റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്.
ഇംഗ്ലണ്ട് താരം ആദിൽ റഷീദിന് ഒന്നാം സ്ഥാനം നഷ്ടമായി റാങ്കിങ്ങിൽ വരുൺ ചക്രവർത്തിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തി. വെസ്റ്റിൻഡീസിന്റെ അഖിൻ ഹുസൈനാണ് ഒന്നാമത്. രവി ബിഷ്ണോയ് ആറാം സ്ഥാനത്തുണ്ട്. ഒൻപതാം സ്ഥാനത്തുള്ള അർഷ്ദീപ് സിങ്ങാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.
ഹാർദിക് പാണ്ഡ്യയും, ശിവം ദുബെയുമാണ് റാങ്കിങ് മെച്ചപ്പെടുത്തിയ മറ്റ് താരങ്ങൾ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ പാണ്ഡ്യ 51–ാം സ്ഥാനത്തെത്തി. ശിവം ദുബെ 38 സ്ഥാനങ്ങൾ കയറി 58–ാമതാണ് ഉള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here